യുഡിഎഫ് ഫോറസ്റ്റ് ഓഫീസ് മാർച്ച് ഇരിട്ടിയിൽ. തീരദേശ സമരയാത്രയും നടത്തുന്നു

യുഡിഎഫ് ഫോറസ്റ്റ്  ഓഫീസ് മാർച്ച് ഇരിട്ടിയിൽ. തീരദേശ സമരയാത്രയും നടത്തുന്നു
Apr 3, 2025 06:45 AM | By PointViews Editr

കണ്ണൂർ :വന്യമൃഗ ആക്രമണത്തിനെതിരെ യുഡിഎഫ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിര നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ തുടർച്ചയായി ഏപ്രിൽ 10 ന് രാവിലെ 10 മണിക്ക് ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് മാർച്ച് നടത്തുവാൻ യുഡിഎഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. മാർച്ചിന്റെ സംഘാടകസമിതി രൂപീകരിക്കുന്നതിന് ഇരിക്കൂർ, പേരാവൂർ, മട്ടന്നൂർഎന്നീ നിയോജകമണ്ഡലം യു.ഡി.എഫ് നേതാക്കളുടെയും പ്രധാന പ്രവർത്തകരുടെയും യോഗം ഏപ്രിൽ 6 ന് കാലത്ത് 10 മണിക്ക് പുന്നാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരും.


കടൽ മണൽ ഖനനം, തീരദേശ ഹൈവേ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ, മത്സ്യത്തൊഴിലാളികൾ നേരിടുന്ന ഗുരുതര പ്രതിസന്ധികൾ എന്നീ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന തീരദേശ സമര യാത്രയ്ക്ക് ഏപ്രിൽ 22ന് വൈകുന്നേരം 4 മണിക്ക് കണ്ണൂർ ആയിക്കര കടപ്പുറത്തും, 5 മണിക്ക് തലശ്ശേരിയിലും സ്വീകരണം നൽകും .സ്വീകരണ പരിപാടികളുടെ വിജയത്തിന് സംഘാടകസമിതികൾ രൂപീകരിക്കുന്നതിന് കണ്ണൂർ ,അഴീക്കോട്, കല്യാശേരി, പയ്യന്നൂർ നിയോജകമണ്ഡലങ്ങളിലെ യു ഡി എഫ് നേതാക്കളുടെയും പ്രധാന പ്രവർത്തകരുടെയും യോഗം ഏപ്രിൽ 7 ന് വൈകുന്നേരം 6 മണിക്ക് കണ്ണൂർ ഡി.സി.സി ഓഫീസിലും. തലശ്ശേരി, ധർമ്മടം നിയോജക മണ്ഡലങ്ങളിലെ യു.ഡി.എഫ് നേതാക്കളുടെയും പ്രധാന പ്രവർത്തകരുടെയും യോഗം 4 മണിക്ക് തലശ്ശേരിയിലും ചേരും.ജില്ലാതല തീരദേശ പ്രക്ഷോഭ കൺവെൻഷൻ ഏപ്രിൽ 11ന് വൈകുന്നേരം 3 മണിക്ക് കണ്ണൂർ ഡി.സി.സി ഓഡിറ്റോറിയത്തിൽ നടക്കും .പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

.

മേൽ പരിപാടികളും തദ്ദേശസ്ഥാപനങ്ങൾക്ക് ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് ഏപ്രിൽ 4 ന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് മുമ്പിൽ നടക്കുന്ന രാപ്പകൽ സമരവും വൻ വിജയമാക്കാൻ നേതൃയോഗം അഭ്യർത്ഥിച്ചു. ജില്ലാ ചെയർമാൻ പിടി മാത്യു, കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി, ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, ഘടകകക്ഷി നേതാക്കളായ സി.എ.അജീർ, മഹമൂദ് കടവത്തൂർ, ഇല്ലിക്കൽ ആഗസ്റ്റി, അഡ്വ. റോജസ് സെബാസ്റ്റ്യൻ പങ്കെടുത്തു.

UDF Forest Office March in Iritti. Coastal protest march also underway.

Related Stories
ഡിജിറ്റൽ അടിമകുട്ടികളെ രക്ഷിക്കാൻ കേരള പൊലീസിൻ്റെ ഡി- ഡാഡ്. വിളിക്കുക: 9497900200

Apr 4, 2025 07:56 AM

ഡിജിറ്റൽ അടിമകുട്ടികളെ രക്ഷിക്കാൻ കേരള പൊലീസിൻ്റെ ഡി- ഡാഡ്. വിളിക്കുക: 9497900200

ഡിജിറ്റൽ അടിമകുട്ടികളെ രക്ഷിക്കാൻ കേരള പൊലീസിൻ്റെ ഡി- ഡാഡ്. വിളിക്കുക:...

Read More >>
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പൂർണമായി ഹരിതമായി ഒപ്പം ശുചിയായി

Apr 4, 2025 07:19 AM

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പൂർണമായി ഹരിതമായി ഒപ്പം ശുചിയായി

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പൂർണമായി ഹരിതമായി ഒപ്പം...

Read More >>
കാണാതായവരുടെ ലിസ്റ്റായി

Apr 3, 2025 08:54 AM

കാണാതായവരുടെ ലിസ്റ്റായി

കാണാതായവരുടെ...

Read More >>
വടിച്ചതൊക്കെ വാരാൻ നടക്കുന്ന ശിവൻകുട്ടിമാരുടെ മാഹാത്മ്യം കേട്ട് ചിരിക്കും മുൻപ് എന്തിനാണ് ആശാ വർക്കർമാരുടെ സമരമെന്നറിയുക.

Apr 1, 2025 04:17 PM

വടിച്ചതൊക്കെ വാരാൻ നടക്കുന്ന ശിവൻകുട്ടിമാരുടെ മാഹാത്മ്യം കേട്ട് ചിരിക്കും മുൻപ് എന്തിനാണ് ആശാ വർക്കർമാരുടെ സമരമെന്നറിയുക.

വടിച്ചതൊക്കെ വാരാൻ നടക്കുന്ന ശിവൻകുട്ടിമാരുടെ മാഹാത്മ്യം കേട്ട് ചിരിക്കും മുൻപ് എന്തിനാണ് ആശാ വർക്കർമാരുടെ...

Read More >>
39 വർഷം സേവനം ചെയ്ത് തിരികെ നാട്ടിലെത്തിയ പേരാവൂർ സ്വദേശി സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് കൂട്ടുകാർ സ്വീകരണം നൽകി.

Mar 31, 2025 10:17 PM

39 വർഷം സേവനം ചെയ്ത് തിരികെ നാട്ടിലെത്തിയ പേരാവൂർ സ്വദേശി സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് കൂട്ടുകാർ സ്വീകരണം നൽകി.

39 വർഷം സേവനം ചെയ്ത് തിരികെ നാട്ടിലെത്തിയ പേരാവൂർ സ്വദേശി സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് കൂട്ടുകാർ സ്വീകരണം...

Read More >>
ഉന്നതികളുടെ കായിക മികവ് തെളിയിച്ച ത്രിബിൾസ് മത്സരം വൻ വിജയമായി.

Mar 31, 2025 03:19 PM

ഉന്നതികളുടെ കായിക മികവ് തെളിയിച്ച ത്രിബിൾസ് മത്സരം വൻ വിജയമായി.

ഉന്നതികളുടെ കായിക മികവ് തെളിയിച്ച ത്രിബിൾസ് മത്സരം വൻ...

Read More >>
Top Stories